നവീൻ പട്നായിക്കിന്റെ സ്പെഷൽ സെക്രട്ടറിയെ തെര. കമ്മീഷൻ സസ്പെൻഡ് ചെയ്തു
Wednesday, May 29, 2024 1:44 AM IST
ഭുവനേശ്വർ: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ സ്പെഷൽ സെക്രട്ടറി ഡി.എസ്. കുട്ടെയെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ സസ്പെൻഡ് ചെയ്തു.
തെരഞ്ഞെടുപ്പു നടപടികളിൽ അനധികൃതമായി ഇടപെട്ടതിനാണു സസ്പെന്ഷന്. അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുമുണ്ട്.
നിലവിൽ മെഡിക്കൽ ലീവിലുള്ള മുഖ്യമന്ത്രിയുടെ സുരക്ഷാ വിഭാഗം ഐജി ആഷിഷ് സിംഗിനോട് മെഡിക്കൽ ബോർഡ് മുന്പാകെ നാളെ ഹാജരാകണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.