പതഞ്ജലിക്ക് സുപ്രീംകോടതിയിൽനിന്ന് വീണ്ടും വിമർശനം
Wednesday, April 24, 2024 2:25 AM IST
ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ പതഞ്ജലി ആയുർവേദയ്ക്ക് സുപ്രീംകോടതിയിൽനിന്ന് വീണ്ടും വിമർശനം. മാപ്പ് പറഞ്ഞുകൊണ്ട് പത്രത്തിൽ നൽകിയ പരസ്യത്തിന്റെ വലുപ്പത്തിലാണു കോടതി അതൃപ്തി പ്രകടിപ്പിച്ചത്.
പതഞ്ജലി ഉത്പന്നങ്ങളുടെ പരസ്യത്തിനു നൽകുന്ന വലുപ്പം പോലും മാപ്പ് പറഞ്ഞു പ്രസിദ്ധീകരിച്ച പരസ്യത്തിനില്ലെന്ന് കോടതി നിരീക്ഷിച്ചു.
കോടതിയലക്ഷ്യ കേസിൽ മാപ്പ് പറഞ്ഞു പത്രങ്ങളിൽ പരസ്യം നൽകാൻ പതഞ്ജലിയ്ക്ക് സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 67 പത്രങ്ങളിൽ പരസ്യം നൽകിയിരുന്നതായി മുകുൾ റോഹ്ത്തഗി കോടതിയെ അറിയിച്ചു.