ദോഷകാരകനായ മോദിയെന്ന ശനിയെ പുറത്താക്കുമെന്നു കോൺഗ്രസ് നേതാവ്
Tuesday, April 23, 2024 2:36 AM IST
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും കർണാടക നിയമസഭാ മുൻ സ്പീക്കറുമായ കെ.ആർ. രമേശ്കുമാർ.
രാജ്യത്തെ ബാധിച്ച ദോഷശനിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ദിരാഗാന്ധി ഇരുന്ന കസേരയിലാണ് മോദി ഇരിക്കുന്നത്.
കോഴികൂവിയാലും ഇല്ലെങ്കിലും സൂര്യൻ ഉദിക്കുകതന്നെ ചെയ്യും. കർണാടകയിൽ വിജയം കോൺഗ്രസിനാണ്. കോലാറിൽ കോൺഗ്രസ് ലോക്സഭാ സ്ഥാനാർഥി കെ.വി. ഗൗതം വിജയിക്കും-രമേശ്കുമാർ പറഞ്ഞു. രാജ്യത്തെ ബാധിച്ച ശനിയെ ഫലം വരുന്ന ജൂൺ നാലിനുതന്നെ പുറത്താക്കുമെന്നും കോലാറിലെ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ രമേശ്കുമാർ പറഞ്ഞു.
അതേസമയം, ലോകത്തിലെ കോടിക്കണക്കിനാളുകള്‍ സ്നേഹിക്കുന്ന മോദിയെ ശനിയുടെ തണലിൽ കഴിയുന്ന, വ്യക്തിത്വമോ സംസ്കാരമോ ഇല്ലാത്ത പാർട്ടി വിമർശിക്കേണ്ടെന്ന് ബിജെപി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര തിരിച്ചടിച്ചു.