ബേബി മുളവേലിപ്പുറം ദേശീയ കോ-ഓര്‍ഡിനേറ്റര്‍
Monday, October 2, 2023 4:23 AM IST
ന്യൂഡല്‍ഹി: ഓൾ ഇന്ത്യ കാത്തലിക് യൂണിയന് ദേശീയ കോ-ഓര്‍ഡിനേറ്ററായി ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കോട്ടയം അതിരൂപത ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം നിയമിതനായി. ഓള് ഇന്ത്യ കാത്തലിക് യൂണിയന്റെ കൊങ്കണ്‍ മേഖലയുടെയും കേരള സംസ്ഥാനത്തിന്റെയും ചുമതലയോടുകൂടിയാണ് പുതിയ നിയമനം.
ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ക്നാനായ കാത്തലിക് യൂത്ത് ലീഗ് ഡയറക്ടര്‍, ക്നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബോര്‍ഡ് മെംബര്‍, കോണ്‍ഗ്രസ് കിടങ്ങൂര്‍ മണ്ഡലം പ്രസിഡന്റ് എന്നീനിലകളില്‍ നിലവില്‍ സേവനമനുഷ്ഠിക്കുന്നു. കോട്ടയം അതിരൂപതയിലെ ചേര്‍പ്പുങ്കല്‍ സെന്റ് പീറ്റര്‍ ആൻഡ് പോള്‍ ക്നാനായ ഇടവകാംഗമാണ്.