തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന്റെ ഹർജി മാറ്റി
സ്വന്തം ലേഖകൻ
Wednesday, September 27, 2023 5:26 AM IST
ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് നവംബർ ഏഴിലേക്ക് സുപ്രീംകോടതി മാറ്റി.
ഗൗരവമുള്ള കേസാണെന്നു വാക്കാൽ നിരീക്ഷിച്ച ജസ്റ്റീസ് സി.ടി. രവികുമാർ, എതിർകക്ഷികളുടെ മറുപടി സമർപ്പിക്കാനാണ് കൂടുതൽ സമയം അനുവദിച്ച് ഹർജി മാറ്റിവച്ചത്. കേസിൽ തുടരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരേയാണ് ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്. തുടരന്വേഷണത്തിൽ നേരത്തേ സുപ്രീംകോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു.
33 വർഷത്തിനുശേഷം പുനരന്വേഷണം നടത്തുന്നതിനെ ആന്റണി രാജു എതിർത്തു. 33 വർഷത്തിനുശേഷവും കേസുമായി മുന്നോട്ടുപോകേണ്ടി വന്നു.