ജാർഖണ്ഡിൽ ഖനി അപകടത്തിൽ മൂന്നു മരണം
Saturday, June 10, 2023 12:13 AM IST
ധൻബാദ്: ജാർഖണ്ഡിലെ ധൻബാദിൽ ഖനിയിലുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. അനധികൃതമായി പ്രവർത്തിച്ചിരുന്ന ഖനിക്കുള്ളിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. രക്ഷാപ്രവർത്തനം ഇന്നലെ രാത്രിയും തുടരുകയാണ്.
ധൻബാദിൽ നിന്ന് 21 കിലോമീറ്റർ അകലെ ഭൗര കോളിയരി മേഖലയിൽ വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് ഭാരത് കുക്കിംഗ് കോൾ ലിമിറ്റഡിന്റെ (ബിസിസിഎൽ) ഖനിയിൽ അപകടം. എത്രപേർ മരിച്ചുവെന്നതിൽ വ്യക്തതയില്ലെന്ന് ഡിഎസ്പി അഭിഷേക് കുമ പറഞ്ഞു. ഗ്രാമവാസികളായ നിരവധിപേർ ഖനിയിൽ ജോലി ചെയ്തിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.