ഡൽഹി ആശുപത്രിയിൽ വൻ അഗ്നിബാധ: 20 നവജാത ശിശുക്കളെ സുരക്ഷിതമായി പുറത്തെത്തിച്ചു
Saturday, June 10, 2023 12:13 AM IST
ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ ജനക്പുരി ആശുപത്രിയിലുണ്ടായ വൻ അഗ്നിബാധയ്ക്കിടെ സുരക്ഷാസംഘം 20 നവജാത ശിശുക്കളെ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്കു മാറ്റി.
ന്യുജനക്പുരിയിലെ വൈശാലി കോളനിയിലുള്ള നെസ്റ്റ് ന്യുബോൺ ആൻഡ് ചൈൽഡ് ആശുപത്രിയിൽ ഇന്നലെ പുലർച്ചെയാണ് തീപിടിത്തം ഉണ്ടായത്. പുലർച്ചെ 1:35 ഓടെയാണ് വിവരം ലഭ്യമാകുന്നതെന്ന് അഗ്നിശമനസേന അറിയിച്ചു. ഒരുമണിക്കൂർകൊണ്ട് തീ നിയന്ത്രണവിധേയമാക്കി. താഴെ നിലയിലുണ്ടായിരുന്ന 20 നവജാത ശിശുക്കളെയാണ് രക്ഷാപ്രവർത്തകർ മാറ്റിയത്.