മധ്യപ്രദേശിലും ആസാമിലും ഗുഡ്സ് ട്രെയിനുകൾ പാളംതെറ്റി
Thursday, June 8, 2023 3:21 AM IST
ജബൽപുർ: മധ്യപ്രദേശിലും ആസാമിലും ഗുഡ്സ് ട്രെയിനുകൾ പാളം തെറ്റി. ആർക്കും പരിക്കില്ല. മധ്യപ്രദേശിൽ ജബൽപുരിനു സമീപം ഗുഡ്സ് ട്രെയിനിലെ രണ്ട് എൽപിജി വാഗണുകളാണ് പാളം തെറ്റിയത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഇന്നലെ വൈകുന്നേരത്തോടെ ട്രാക്കിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. അപകടമുണ്ടായതു സൈഡിംഗ് ലൈനിലായതിനാൽ ജബൽപുർ-ഇറ്റാർസി സെക്ഷനിലെ റെയിൽ ഗതാഗതത്തെ ബാധിച്ചില്ല.
ആസാമിൽ കാമ്രൂപ് ജില്ലയിലായിരുന്നു അപകടം. കൽക്കരി കയറ്റിയ ട്രെയിനിന്റെ 20 വാഗണുകൾ ബോക്കോയ്ക്കു സമീപം പാളം തെറ്റി. ബംഗാളിലെ അസൻസോളിൽനിന്നു കാമ്രൂപിലെ ടാടെലിയയിലേക്കാണു കൽക്കരി കൊണ്ടുപോയത്. അപകടത്തെത്തുടർന്ന് നാലു പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി.