►1956 നവംബര്‍ 23ന് മദ്രാസില്‍ ട്രെയിന്‍ നദിയിലേക്ക് മറിഞ്ഞ് 104 പേർ മരിച്ചു.
►1995ല്‍ ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ പുരുഷോത്തം എക്സ്പ്രസും കാളിന്ദി എക്സ്പ്രസും കൂട്ടിയിടിച്ച് 305 പേരുടെ ജീവൻ പൊലിഞ്ഞു.
►1999 ഓഗസ്റ്റ് രണ്ടിന് ആവദ്- അസം എക്സ്പ്രസ് ബ്രഹ്മപുത്ര മെയിലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 268 പേരാണ് മരിച്ചത്.
►2002 സെപ്തംബര്‍ 9ന് റാഫി ഗഞ്ച് സ്റ്റേഷനു സമീപം ഹൗറ- ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസ് പാളം തെറ്റി 140 പേരുടെ ജീവൻ പൊലിഞ്ഞു.
►2005 നവംബര്‍ 26ന് രാജഗിരിക്ക് സമപം വച്ച് മാണ്ഡോവി എക്സ്പ്രസിന്റെ അഞ്ച് കോച്ചുകള്‍ തകര്‍ന്ന് 100 പേര് മരിച്ചു.
►2010 മെയ് 28ന് പശ്ചിമ ബംഗാളില്‍ ജ്ഞാനേശ്വരി എക്സ്പ്രസ് പാളം തെറ്റി 170 പേരാണ് മരിച്ചത്.
►2011 ജൂലൈ ഏഴിന് മഥുര- ചപ്ര എക്സ്പ്രസ് വിവാഹ സംഘം സഞ്ചരിച്ച ബസിലിടിച്ച് 38 പേരാണ് മരിച്ചത്.
►2011 ജൂലൈ 10ന് ഫത്തേപ്പൂരില്‍ വച്ച് കല്‍ക്കട്ട മെയില്‍ പാളം തെറ്റി 70 പേര് മരിച്ചു. 300 ല്‍ അധികം പേര്‍ക്കാണ് പരിക്കേറ്റത്.
►2012 ജൂലൈ 30ന് ആന്ധ്രയിലെ നെല്ലൂരിന് സമീപം ന്യൂഡല്‍ഹി- ചെന്നൈ എക്സ്പ്രസിന് തീപിടിച്ച് 47 പേര് മരിച്ചു.
►2013 ഡിസംബര്‍ 28ന് ബാംഗ്ലൂര്‍- നാന്ദദ് എക്സ്പ്രസിന് തീപിടിച്ച് 26 പേര് മരിച്ചു. ആന്ധ്രയിലെ അനന്ദ്പൂരില്‍ വച്ചായിരുന്നു സംഭവം.
► 2014 മെയ് നാലിന് മഹാരാഷ്ട്രയിലെ റായ്ഗഡിന് സമീപം ദിവ ജംഗ്ഷന്- സവന്ദ വാദി പാസഞ്ചര്‍ പാളം തെറ്റി 20 പേര് മരിച്ചു.
►2014 മെയ് 26ന് ഗോരഖ്ധം എക്സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് 22 പേര് മരിച്ചു.
2015 മാര്‍ച്ച് 20ന് ഉത്തര്‍പ്രദേശിലെ ബച്റാവനില് വച്ച് ഡെറാഡൂണ്‍ വാരണാസി ജനത എക്സ്പ്രസ് പാളം തെറ്റി 38 പേരാണ് മരിച്ചത്.
► 2016 നവംബർ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്ന് 60 കിലോ മീറ്റര്‍ അകലെ ദെഹാന്ത് ജില്ലയിലെ പൊഖ്റായനില്‍ വച്ച് പാട്ന- ഇന്‍ഡോര്‍ എക്സ്പ്രസിന്റെ 14 കോച്ചുകള്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നൂറിലധികം പേരാണ് മരിച്ചത്.
►2017 ഓഗസ്റ്റ് 19 ഉത്തർപ്രദേശിലെ മുസാഫിർ നഗറിൽ പുരി- ഹരിദ്വാർ കലിംഗ എക്സ്പ്രസ് പാളം തെറ്റി 23 പേർ മരിച്ചു.
►2022 ജനുവരി 13 ബിക്കാനേർ -ഗോഹട്ടി എക്സ്പ്രസ് പാളം തെറ്റി 9 പേർ മരിച്ചു.
►കേരളത്തെ മാത്രമല്ല രാജ്യത്തെ തന്നെ ഞെട്ടിച്ച ഏറ്റവും വലിയ തീവണ്ടി ദുരന്തമാണ് പെരുമണ്‍ ദുരന്തം. 1988ല്‍ ബംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഐലന്‍ഡ് എക്സ്പ്രസിന്റെ എട്ടു ബോഗികൾ അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞ് 105 പേരാണ് മരിച്ചത്.