രോഗബാധിതയായ ഭാര്യയെ കാണാൻ സിസോദിയയ്ക്ക് അനുമതി
Saturday, June 3, 2023 1:52 AM IST
ന്യൂഡൽഹി: രോഗബാധിതയായ ഭാര്യയെ സന്ദർശിക്കുന്നതിന് മനീഷ് സിസോദിയയ്ക്ക് അനുമതി നൽകി ഡൽഹി ഹൈക്കോടതി.
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ താറുമാറാക്കുന്ന മൾട്ടിപ്പിൾ സ്ക്ലീറോസിസ് രോഗത്തിന് ചികിത്സയിൽ കഴിയുന്ന ഭാര്യയെ കാണുന്നതിന് ഒരു ദിവസത്തേക്കാണ് സിസോദിയയ്ക്ക് അനുമതി നൽകിയത്.
ഇന്നു രാവിലെ പത്തിനും വൈകുന്നേരം അഞ്ചിനുമിടയിലാണ് സന്ദർശിക്കാനാകുക. മാധ്യമങ്ങളുമായി സംസാരിക്കുകയോ കൈവശം മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ കരുതാൻ പാടില്ലെന്നും നിബന്ധനയുണ്ട്.