ധാന്യസംഭരണ പദ്ധതിക്കുള്ള മന്ത്രിതലസമിതിക്ക് അംഗീകാരം
Thursday, June 1, 2023 1:48 AM IST
ന്യൂഡൽഹി: കേന്ദ്ര കാർഷിക, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയങ്ങളുടെ വിവിധ പദ്ധതികൾ സംയോജിപ്പിച്ച് സഹകരണമേഖലയിൽ ലോകത്തെ ഏറ്റവും വലിയ ധാന്യസംഭരണ പദ്ധതി നടപ്പാക്കുന്നതിനുള്ള മന്ത്രിതലസമിതിക്ക് അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.
സമയബന്ധിതവും ഏകീകൃതവുമായി പദ്ധതി നടപ്പാക്കുന്നതിന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കുറഞ്ഞത് പത്തു ജില്ലകളിൽ സഹകരണ മന്ത്രാലയം പൈലറ്റ് പദ്ധതി ആരംഭിക്കും. പദ്ധതിയുടെ വിവിധ പ്രാദേശിക ആവശ്യങ്ങളേക്കുറിച്ച് പൈലറ്റ് പദ്ധതി വ്യക്തത നൽകുമെന്നും പൈലറ്റ് പദ്ധതിയുടെ അടിസ്ഥാനത്തിൽ രാജ്യത്താകമാനം പദ്ധതി അനുയോജ്യമായ വിധത്തിൽ നടപ്പാക്കാനാണു തീരുമാനമെന്നും കേന്ദ്രം വ്യക്തമാക്കി