അനന്ത്നാഗിൽ തൊഴിലാളിയെ ഭീകരർ വെടിവച്ചു കൊന്നു
Wednesday, May 31, 2023 1:30 AM IST
ശ്രീനഗർ: കാഷ്മീരിലെ അനന്ത്നാഗിൽ തൊഴിലാളിയെ ഭീകരർ വെടിവച്ചു കൊന്നു. ഉധംപുർ സ്വദേശിയായ ദീപുകുമാർ(27) ആണു തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ടത്.
അനന്ത്നാഗിൽ സർക്കസ് സംഘത്തിനൊപ്പം ജോലി ചെയ്യുന്ന ദീപു പാൽ വാങ്ങാൻ പോയപ്പോൾ മോട്ടോർ സൈക്കിളിലെത്തിയ രണ്ടു ഭീകരർ വെടിവയ്ക്കുകയായിരുന്നു. ദീപുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ലഷ്കർ-ഇ-തൊയ്ബയുടെ നിഴൽ സംഘടനയായ കാഷ്മീർ ഫ്രീഡം ഫൈറ്റർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ദീപുകുമാറിന്റെ സംസ്കാരം ഇന്നലെ ഉധംപുർ ജില്ലയിലെ തിയാൽ ഗ്രാമത്തിൽ നടത്തി.