മൈസൂരുവിൽ വാഹനാപകടം; പത്തു പേർ മരിച്ചു
Tuesday, May 30, 2023 1:43 AM IST
മൈസൂരു: കർണാടകയിലെ മൈസൂരുവിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് പത്തു പേർ മരിച്ചു. മൂന്നു പേർക്കു പരിക്കേറ്റു. കൊല്ലെഗല-ടി നരാസിപുര മെയിൻ റോഡിലെ കുരുബുരു ഗ്രാമത്തിലായിരുന്നു അപകടം. മരിച്ചവരിൽ രണ്ടു പേർ കുട്ടികളാണ്. ബല്ലാരി ജില്ലയെ സംഗനക്കല്ല് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.