എന്നാൽ, കോണ്ഗ്രസ് ഉൾപ്പെടെയുള്ള 19 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കാര്യപരിപാടികളിൽ പങ്കെടുക്കുമെന്ന് വ്യക്തമല്ല.
ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ പ്രസംഗത്തിനു പിന്നാലെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തെ പ്രതിനിധീകരിച്ചുള്ള 75 രൂപ നാണയം പ്രധാനമന്ത്രി പ്രകാശനം ചെയ്യും. നാണയ പ്രകാശനത്തിനു പിന്നാലെ ഉച്ചയ്ക്ക് ഒന്നിനുശേഷമാണ് പ്രധാനമന്ത്രിയുടെ പ്രസംഗം. ഉച്ചകഴിഞ്ഞ് രണ്ടോടെ കാര്യപരിപാടികൾ അവസാനിക്കും.
ഉദ്ഘാടനത്തിനു മുന്നോടിയായി പുതിയ പാർലമെന്റ് മന്ദിരത്തിന് ചുറ്റുമുള്ള സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിച്ചു. ചടങ്ങിൽ പങ്കെടുക്കുന്നതിന് തിരുവാവത് തുറൈ മഠം ഉൾപ്പെടെ 21 മഠങ്ങളുടെ പ്രതിനിധികൾ തമിഴ്നാട്ടിൽനിന്ന് ഡൽഹിയിലെത്തി. ചെങ്കോൽ നിർമിച്ചു നൽകിയെന്ന് അവകാശപ്പെടുന്ന ആഭരണ നിർമാതാക്കളായ വുമ്മിടി ബങ്കാരു കുടുംബത്തിന്റെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.