റോക്സി മാത്യു കോളിന ് ദേവേന്ദ്രലാൽ മെഡൽ
Tuesday, October 4, 2022 1:25 AM IST
പൂന: അമേരിക്കൻ ജിയോഫിസിക്കൽ യൂണിയന്റെ (എജിയു) ദേവേന്ദ്രലാൽ മെഡലിന് കാലാവസ്ഥാ ശാസ്ത്രജ്ഞൻ റോക്സി മാത്യു കോൾ അർഹനായി.
ഭൗമ-ബഹിരാകാശ ഗവേഷണത്തിലെ മികവു പരിഗണിച്ചാണ് പുരസ്കാരമെന്ന് എജിയു വാർത്താക്കുറിപ്പിൽ അറിയിച്ചു. എജിയു ഫെലോ ആയും അദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.
ദക്ഷിണേഷ്യയിലേയും ഇൻഡോ-പസിഫിക് മേഖലയിലേയും കാലാവസ്ഥാവ്യതിയാനം, കാലാവസ്ഥാ മുന്നറിയിപ്പ് തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധേയമായ സംഭാവന നല്കിയ ശാസ്ത്രജ്ഞനാണ് റോക്സി മാത്യു കോൾ.
മൺസൂൺ കാലത്തെ വെള്ളപ്പൊക്കം, വരൾച്ച, കൊടുങ്കാറ്റുകൾ, താപതരംഗം, സമുദ്രപരിസ്ഥിതി എന്നിവയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പങ്ക് തിരിച്ചറിയുന്നതിൽ അദ്ദേഹത്തിന്റെ ഗവേഷണം സഹായിച്ചിട്ടുണ്ട്. ഡിസംബറിൽ ഷിക്കാഗോയിൽ നടക്കുന്ന എജിയു വാർഷികസമ്മേളനത്തിൽ മെഡലുകൾ വിതരണം ചെയ്യും.