ബാൽ താക്കറെയുടെ സഹായി ചന്പാ സിംഗ് ഷിൻഡെ പക്ഷത്ത്
ബാൽ താക്കറെയുടെ സഹായി ചന്പാ സിംഗ് ഷിൻഡെ പക്ഷത്ത്
Tuesday, September 27, 2022 1:14 AM IST
താ​​നെ: മൂ​​ന്നു ദ​​ശ​​ക​​ത്തോ​​ളം ശി​​വ​​സേ​​നാ സ്ഥാ​​പ​​ക​​ൻ ബാ​​ൽ താ​​ക്ക​​റെ​​യു​​ടെ സ​​ഹാ​​യി​​ക​​ളാ​​യി​​രുന്ന ച​​ന്പാ സിം​​ഗ് ഥാ​​പ്പ​​യും മോ​​റേ​​ശ്വ​​ർ രാ​​ജെ​​യും മ​​ഹാ​​രാ​​ഷ്‌​​ട്ര മു​​ഖ്യ​​മ​​ന്ത്രി ഏ​​ക്നാ​​ഥ് ഷി​​ൻ​​ഡെ​​യു​​ടെ പ​​ക്ഷ​​ത്തു ചേ​​ർ​​ന്നു.

ബാ​​ൽ താ​​ക്ക​​റെ​​യു​​ടെ വ​​സ​​തി​​യാ​​യ മാ​​തോ​​ശ്രീ​​യി​​ൽ 27 വ​​ർ​​ഷം ജോ​​ലി ചെ​​യ്ത ആ​​ളാ​​ണ് ഥാ​​പ്പ. താ​​ക്ക​​റെ​​യു​​ടെ സം​​സ്കാ​​ര​​ച്ച​​ട​​ങ്ങി​​നി​​ടെ ഥാ​​പ്പ​​യെ ഉ​​ദ്ധ​​വ് ഒ​​പ്പം നി​​ർ​​ത്തി​​യി​​രു​​ന്നു.


ബാ​​ൽ താ​​ക്ക​​റെ​​യ്ക്കു​​ള്ള ഫോ​​ൺ കോ​​ളു​​ക​​ൾ അ​​റ്റ​​ൻ​​ഡ് ചെ​​യ്തി​​രു​​ന്ന​​തു ഥാ​​പ്പ​​യാ​​യി​​രു​​ന്നു. മോ​​റോ​​ശ്വ​​ർ രാ​​ജെ​​യും ബാ​​ൽ താ​​ക്ക​​റെ​​യ്ക്കു​​ള്ള ഫോ​​ൺ കോ​​ളു​​ക​​ൾ അ​​റ്റ​​ൻ​​ഡ് ചെ​​യ്തി​​രു​​ന്നു. 35 വ​​ർ​​ഷ​​ത്തോ​​ളം മാ​​തോ​​ശ്രീ​​യി​​ൽ ജോ​​ലി ചെ​​യ്തി​​രു​​ന്ന​​യാ​​ളാ​​ണ് രാ​​ജെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.