കേരളത്തിൽ എയിംസിനു സാധ്യതയെന്ന് കേന്ദ്രം
Saturday, August 6, 2022 2:32 AM IST
ന്യൂഡൽഹി: സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുത്തു കൈമാറിയാൽ കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ.
എയിംസ്, കോഴിക്കോട് മെഡിക്കൽ കോളജിലെ പിഎംഎസ്എസ്വൈ ബ്ലോക്ക് ഉദ്ഘാടനം തുടങ്ങിയവ സംബന്ധിച്ച് ആരോഗ്യമന്ത്രിയുമായി എം.കെ. രാഘവൻ എംപി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ കിനാലൂരിൽ കണ്ടെത്തിയ സ്ഥലത്തിന്റെ കൈമാറ്റ നടപടികൾ പുരോഗമിക്കുകയാണെന്ന് രാഘവൻ അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ തുടർനടപടികൾ ത്വരിതപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.