ഇന്ത്യ പ്രതീക്ഷിക്കുന്നത് 7.5 ശതമാനം വളർച്ച: പ്രധാനമന്ത്രി
Thursday, June 23, 2022 1:39 AM IST
ന്യൂഡൽഹി: ഇന്ത്യ ഈ വർഷം 7.5 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായും ലോകത്തിൽ അതിവേഗം വളരുന്ന പ്രധാന സാന്പത്തിക ശക്തിയായി പുതിയ ഇന്ത്യ മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബ്രിക്സ് ബിസിനസ് ഫോറം 2022 വെർച്വലായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങൾ ലോകത്തിന്റെ സാന്പത്തിക വളർച്ചയുടെ എൻജിനായി മാറുമെന്നും മോദി വിശ്വാസം പ്രകടിപ്പിച്ചു.
ലോകം കോവിഡ് മഹാമാരിയുടെ പിടിയിൽനിന്നു മോചിതരാകാൻ ശ്രമിക്കുകയാണെന്നും മോദി ചൂണ്ടിക്കാട്ടി.