ഫാ. ​സു​ഭാ​ഷ് ആ​ന​ന്ദ് അ​ന്ത​രി​ച്ചു
ഫാ. ​സു​ഭാ​ഷ് ആ​ന​ന്ദ് അ​ന്ത​രി​ച്ചു
Thursday, May 26, 2022 1:55 AM IST
ന്യൂ​​ഡ​​ൽ​​ഹി: പൂ​​ന ജ്ഞാ​​ദീ​​പ വി​​ദ്യാ​​പീ​​ഠത്തിൽ (​​ജെ​​ഡി​​വി) അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്ന പ്ര​​മു​​ഖ ഗ്ര ന്ഥകാരനും ചിന്തകനുമായ റവ. ഡോ. ​​സു​​ഭാ​​ഷ് ആ​​ന​​ന്ദ് (78) അ​​ന്ത​​രി​​ച്ചു. ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്നു രാ​​ജ​​സ്ഥാ​​നി​​ലെ ഉ​​ദ​​യ്പു​​രി​​ൽ ഞാ​​യ​​റാ​​ഴ്ച​​യാ​​യി​​രു​​ന്നു അ​​ന്ത്യം. സം​​സ്കാ​​രം ഇ​​ന്ന​​ലെ ന​​ട​​ത്തി.

ഉ​​ദ​​യ്പു​​ർ രൂ​​പ​​താ വൈ​​ദി​​ക​​നാ​​യ ഫാ. ​​സു​ഭാ​​ഷ് ആ​​ന​​ന്ദ് 1943 ന​​വം​​ബ​​ർ 15നാ​​ണു ജ​​നി​​ച്ച​​ത്. ബെ​ന​ഡി​ക്ട് ആ​ൽ​വാ​ര​സ് എ​ന്നാ​യി​രു​ന്നു യ​ഥാ​ർ​ഥ പേ​ര്. 1967ൽ ​​പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ച്ചു.


പൂ​​ന ജ്ഞാ​​ദീ​​പ വി​​ദ്യാ​​പീ​​ഠത്തിൽ വൈദിക പരിശീലനം നേടിയ ഫാ. ​​സു​​ഭാ​​ഷ് ആ​​ന​​ന്ദ് 30 വ​​ർ​​ഷ​​ത്തോ​​ളം അ​​വി​​ടെ അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.