നടിയെ ആക്രമിച്ച കേസ്: വിചാരണ നീട്ടാനുള്ള ആവശ്യം തള്ളി
Tuesday, January 25, 2022 2:07 AM IST
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിവയ്ക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിക്കാതെ സുപ്രീംകോടതി.
വിചാരണക്കോടതി ജഡ്ജി ആവശ്യപ്പെട്ടാൽ ഇക്കാര്യം പരിഗണിക്കാമെന്നാണ് ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ ഇന്നലെ വ്യക്തമാക്കിയത്. വിചാരണക്കാലാവധി ആറുമാസം കൂടി നീട്ടിനൽകണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. കേസുമായി ബന്ധപ്പെട്ടു പുതിയ വെളിപ്പെടുത്തലുകൾ വന്നിട്ടുണ്ട്. അക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
എന്നാൽ, ഒരു കാരണവശാലും വിചാരണ നീട്ടിവയ്ക്കരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ മുകുൾ റൊഹ്തഗി ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ പൂർത്തിയാക്കേണ്ടതല്ലേ എന്ന് വാദത്തിനിടെ ജസ്റ്റീസ് ഖാൻവിൽക്കർ ചോദിച്ചു.