ബിഹാറിൽ വീണ്ടും മദ്യദുരന്തം; അഞ്ചു പേർ മരിച്ചു
Saturday, January 22, 2022 1:33 AM IST
പാറ്റ്ന: ബിഹാറിൽ വ്യാജ മദ്യം കഴിച്ച് അഞ്ചു പേർ മരിച്ചു. സരൻ ജില്ലയിലെ വിവിധ ഗ്രാമങ്ങളിലായിരുന്നു മദ്യദുരന്തമുണ്ടായത്. നളന്ദ ജില്ലയിൽ ഒരാഴ്ച മുന്പു മദ്യദുരന്തത്തിൽ 11 പേർ മരിച്ചിരുന്നു.
മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ സ്വന്തം ജില്ലയാണു നളന്ദ. ദീപാവലിസമയത്ത് വെസ്റ്റ് ചന്പാരൻ, ഗോപാൽഗഞ്ച്, മുസാഫർപുർ, സമസ്തിപുർ ജില്ലകളിൽ വ്യാജ മദ്യം കഴിച്ച് നാൽപ്പതിലധികം പേർ മരിച്ചിരുന്നു. 2016 മുതൽ മദ്യനിരോധനമുള്ള സംസ്ഥാനമാണു ബിഹാർ.