യുഎഇയിൽ ഡ്രോൺ ആക്രമണം: കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിച്ചു
Saturday, January 22, 2022 1:33 AM IST
അമൃത്സർ: അബുബാദിയിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്നലെ നാട്ടിലെത്തിച്ചു.
ഇരുവരും പഞ്ചാബ് സ്വദേശികളാണ്. 17നു നടന്ന ആക്രമണത്തിൽ ഹർദേവ് സിംഗ് (35), ഹർദീപ് സിംഗ് (28) എന്നിവരാണ് ഹൗതികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അബുദാബി നാഷണൽ ഓയിൽ കന്പനിയിലെ ജോലിക്കാരാണ് ഇവർ. ഇവർക്കൊപ്പം ഒരു പാക്കിസ്ഥാൻകാരനും കൊല്ലപ്പെട്ടിരുന്നു. ആറുപേർക്കു പരിക്കേൽക്കുകയും ചെയ്തു.