പ്രതിപക്ഷ എംപിമാർക്കെതിരേ ബിജെപി എംപിമാരുടെ പ്രതിഷേധം
Saturday, December 4, 2021 12:42 AM IST
ന്യൂഡൽഹി: രാജ്യസഭയിലെ സസ്പെൻഷൻ നടപടിയിൽ പാർലമെന്റ് വളപ്പിൽ ധർണയിരിക്കുന്ന പ്രതിപക്ഷ എംപിമാർക്കെതിരേ ബിജെപി എംപിമാർ പ്രതിഷേധിച്ചു.
ഗാന്ധിപ്രതിമയ്ക്കു മുന്നിലേക്ക് പ്ലക്കാർഡുകളും പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഉയർത്തിക്കൊണ്ടാണ് ബിജെപി എംപിമാർ എത്തിയത്. അൽഫോണ്‍സ് കണ്ണന്താനം അടക്കമുള്ളവർ ബിജെപി സംഘത്തിലുണ്ടായിരുന്നു.