സൈന്യത്തിന് ആശംസ അർപ്പിച്ച് പ്രധാനമന്ത്രി
Monday, November 29, 2021 1:30 AM IST
ന്യൂഡൽഹി: പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിന്റെ 83-ാമത് ലക്കത്തിൽ സൈന്യത്തിന് പ്രധാനമന്ത്രിയുടെ നരേന്ദ്രമോദിയുടെ ആശംസകൾ. 1971ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യ നേടിയ വിജയത്തിന് 50 വർഷം തികയുന്ന സാഹചര്യത്തിലാണ് സൈന്യത്തിന് പ്രധാനമന്ത്രി ആശംസകൾ നേർന്നത്.
ഭരണഘടന ശില്പി ബി.ആർ. അംബേദ്കറുടെ ജന്മദിനമായ ഡിസംബർ ആറിന്റെ പ്രാധാന്യത്തക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി ജീവിതം മുഴുവൻ രാജ്യത്തിനായി ഉഴിഞ്ഞുവച്ച അംബേദ്കറുടെ ഓർമയെ മാനിച്ച് പൗരന്മാർ സ്വന്തം കടമകൾ ഉത്തരവാദിത്വത്തോടെ നിറവേറ്റണമെന്നും ആവശ്യപ്പെട്ടു.