വാക്സിൻ ഉറപ്പാക്കണം: രാഹുൽ
Sunday, November 28, 2021 12:46 AM IST
ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വലിയ വെല്ലുവിളിയാണെന്നും രാജ്യത്തെ ജനങ്ങൾക്കു പ്രതിരോധ വാക്സിൻ കേന്ദ്രസർക്കാർ ഉറപ്പാക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
വാക്സിൻ സംബന്ധിച്ച സർക്കാരിന്റെ അവകാശവാദത്തെയും ‘ഒമിക്രോൺ’ എന്ന ഹാഷ്ടാഗിൽ പോസ്റ്റ്ചെയ്ത ട്വിറ്റർ സന്ദേശത്തിൽ അദ്ദേഹം ചോദ്യംചെയ്തു.
“വാക്സിനേഷനിലെ മോശം നിരക്ക് ഒരാളുടെ ഫോട്ടോയ്ക്കു പിറകിൽ ദീർഘകാലത്തേക്കു മറച്ചുവയ്ക്കാനാവില്ല’’ എന്ന കുറിപ്പ് പ്രധാനമന്ത്രിയുടെ ഫോട്ടോയോടുകൂടിയുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റിനെ പരാമർശിച്ചുള്ളതാ യിരുന്നു.