അഭിഭാഷകന് ചീഫ് ജസ്റ്റീസിന്റെ ശാസന
Monday, September 27, 2021 11:08 PM IST
ന്യൂഡൽഹി : കോർപറേറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകൾ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന ആവശ്യപ്പെട്ട അഭിഭാഷകനെ ചീഫ് ജസ്റ്റീസ് ശാസിച്ചു.
കോർപറേറ്റ് കേസുകളെക്കാൾ പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ക്രിമിനൽ കേസുകളുണ്ടെന്നും സമൂഹത്തിലെ താഴെക്കിടയിലുള്ളവർക്കാണ് ആദ്യ പരിഗണന ലഭിക്കേണ്ടതെന്നും ജസ്റ്റീസ് എൻ.വി.രമണ വാക്കാൽ നിരീക്ഷിച്ചു. കേസുകൾ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുന്ന കാര്യത്തിൽ മുതിർന്ന അഭിഭാകർ, യുവ അഭിഭാഷകർ എന്ന വേർതിരിവില്ലെന്ന് മുൻപ് ചീഫ് ജസ്റ്റീസ് പ്രതികരിച്ചിട്ടുണ്ട്.