25 കോടിയുടെ ഹെറോയിനുമായി വിദേശ വനിതകൾ അറസ്റ്റിൽ
Thursday, September 23, 2021 12:31 AM IST
മുംബൈ: 25 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി രണ്ടു വിദേശവനിതകൾ മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിൽ.
ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽനിന്നു ദോഹ വഴി മുംബൈയിൽ എത്തിയ അമ്മയും മകളുമാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് അഞ്ചുകിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. ട്രോളി ബാഗിലെ രഹസ്യഅറയിലാണ് ഇവർ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. അർബുദ ചികിത്സയ്ക്കെന്ന വ്യാജേനയാണ് ഇവർ ഇന്ത്യയിലെത്തിയത്. മുംബൈയിലെ ഒരു ഹോട്ടൽ മുറിയിൽ ലഹരി എത്തിക്കാനായിരുന്നു ഇവർക്കു ലഭിച്ച നിർദേശം.