250 കോടിയുടെ ഹെറോയിനുമായി ഏഴ് ഇറേനിയൻ പൗരന്മാർ അറസ്റ്റിൽ
250 കോടിയുടെ ഹെറോയിനുമായി  ഏഴ് ഇറേനിയൻ പൗരന്മാർ അറസ്റ്റിൽ
Monday, September 20, 2021 12:26 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: മു​​​പ്പ​​​തു മു​​​ത​​​ൽ അ​​​ന്പ​​​തു വ​​​രെ കി​​​ലോ​​​ഗ്രാം ഹെ​​​റോ​​​യി​​​ൻ ല​​​ഹ​​​രി​​​മ​​​രു​​​ന്നു​​​മാ​​​യി ഏ​​​ഴ് ഇ​​​റേ​​​നി​​​യ​​​ൻ പൗ​​​ര​​​ന്മാ​​​രെ തീ​​​ര​​​ര​​​ക്ഷാ​​​സേ​​​ന​​​യും ഗു​​​ജ​​​റാ​​​ത്ത് ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ സേ​​​ന​​​യും ചേ​​​ർ​​​ന്നു പി​​​ടി​​​കൂ​​​ടി.

ഈ മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മാ​​​ർ​​​ക്ക​​​റ്റി​​​ൽ 150 മു​​​ത​​​ൽ 250 വ​​​രെ കോ​​​ടി രൂ​​​പ വി​​​ല​​​വ​​​രു​​​മെ​​​ന്നാ​​ണു പ്രാ​​ഥ​​മി​​ക വി​​ല​​യി​​രു​​ത്ത​​ൽ.


ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി ഗു​​​ജ​​​റാ​​​ത്ത് തീ​​​ര​​​ത്താ​​​യി​​​രു​​​ന്നു ഓ​​​പ്പ​​​റേ​​​ഷ​​​ൻ. ഇ​​​റേ​​​നി​​​യ​​​ൻ ബോ​​​ട്ടി​​​ൽ ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ക​​​ട​​​ത്തു​​​ന്ന​​​താ​​​യി ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ സേ​​​ന​​​യ്ക്ക് ര​​​ഹ​​​സ്യ​​​വി​​​വ​​​രം ല​​​ഭി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​വെ​​ന്ന് ഗു​​ജ​​റാ​​ത്ത് എ​​ടി​​എ​​സ് ഡി​​ഐ​​ജി ഹി​​മാം​​ശു ശു​​ക്‌​​ള പ​​റ​​ഞ്ഞു. പി​​ടി​​ച്ചെ​​ടു​​ത്ത ബോ​​ട്ട് സ​​മീ​​പ​​ത്ത തു​​റ​​മു​​ഖ​​ത്തെ​​ത്തി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.