ആഗ്രയിൽ പനി പടരുന്നു, ഏഴു പേർ മരിച്ചു
Sunday, September 19, 2021 11:30 PM IST
ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ വൈറൽപനി പടരുന്നു. സെപ്റ്റംബറിൽ മാത്രം ആഗ്ര ജില്ലയിൽ ഏഴു പേർ വൈറൽപനി മൂലം മരിച്ചുവെന്നു ചീഫ് മെഡിക്കൽ ഓഫീസർ അരുൺകുമാർ ശ്രീവാസ്തവ പറഞ്ഞു.
ഇന്നലെ രാവിലെ പതിന്നാലുകാരനും ശനിയാഴ്ച വൈകുന്നേരം രണ്ടു സഹോദരങ്ങളും വൈറൽപനി മൂലം മരിച്ചു. അതേസമയം, ഫത്തേപ്പുർ സിക്രിയിൽ രണ്ടു പേർ ഡെങ്കിപ്പനി ബാധിച്ചു മരിച്ചുവെന്ന റിപ്പോർട്ട് ശ്രീവാസ്തവ നിഷേധിച്ചു. പനി, ഛർദി, തലചുറ്റൽ എന്നീ ലക്ഷണങ്ങളുള്ളവർ എത്രയും വേഗം സർക്കാർ ആശുപത്രികളിലോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ ചികിത്സ തേടണമെന്നു സിഎംഒ ആവശ്യപ്പെട്ടു.