മാവോയിസ്റ്റിനെ വധിച്ചു
Monday, August 2, 2021 12:36 AM IST
ഹൈദരാബാദ്: തെലുങ്കാനയിൽ മാവോയിസ്റ്റിനെ പോലീസ് സംഘം ഏറ്റുമുട്ടലിൽ വധിച്ചു. ഭദ്രാദ്രി-കോതഗുണ്ടം ജില്ലയിലെ വനമേഖലയിൽ ഇന്നലെ രാവിലെയായിരുന്നു ഏറ്റുമുട്ടൽ. പോലീസ് സംഘത്തിനു നേരെ പത്തു സിപിഐ(മാവോയിസ്റ്റ്) തീവ്രവാദികൾ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പോലീസ് സംഘത്തിൽ ആർക്കും പരിക്കില്ല. ഒരു റൈഫിൾ പോലീസ് പിടിച്ചെടുത്തു.