എൻജിനിയറിംഗ് കോഴ്സുകൾ അഞ്ചു പ്രാദേശിക ഭാഷകളിൽ പഠിപ്പിക്കുമെന്നു പ്രധാനമന്ത്രി
Friday, July 30, 2021 12:46 AM IST
ന്യൂഡൽഹി: രാജ്യത്ത് എൻജിനിയറിംഗ് കോഴസുകൾ അഞ്ചു പ്രാദേശിക ഭാഷകളിൽ പഠിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എട്ട് സംസ്ഥാനങ്ങളിലെ 14 എൻജിനിയറിംഗ് കോളജുകളിലാണ് അഞ്ചു പ്രാദേശിക ഭാഷകളിൽ പഠനം ആരംഭിക്കാൻ പോകുന്നത്. എൻജിനീയറിംഗ് കോഴ്സുകൾ 11 ഇന്ത്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ വികസിപ്പിച്ചു.
ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, ബംഗാളി ഭാഷകളിലാണ് പഠനം സാധ്യമാകാൻ പോകുന്നതെന്നും മോദി പറഞ്ഞു. ദേശീയ വിദ്യാഭ്യാസം നയം രൂപീകരിച്ചതിന്റെ ആദ്യ വാർഷികത്തിൽ വിദ്യാർഥികളോടും അധ്യാപകരോടും വിദ്യാഭ്യാസ വിദഗ്ധരുമായും വീഡിയോ കോണ്‍ഫറൻസ് വഴി സംവദിക്കുകയായിരുന്നു മോദി.