കാഷ്മീരിൽ പോലീസ് ഓഫീസറെ ഭീകരർ കൊന്നു
Wednesday, June 23, 2021 12:49 AM IST
ശ്രീനഗർ: കാഷ്മീരിൽ പോലീസ് ഓഫീസറെ ഭീകരർ വെടിവച്ചു കൊന്നു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്(സിഐഡി) ഇൻസ്പെക്ടർ പർവേസ് ആണു കൊല്ലപ്പെട്ടത്. ശ്രീനഗറിലെ നൗഗാം മേഖലയിലായിരുന്നു സംഭവം.