മരിച്ചയാളെ കോവിഡ് ഡ്യൂട്ടിക്കു നിയോഗിച്ചു!
Monday, June 14, 2021 12:40 AM IST
മുസഫർനഗർ: മരിച്ചു രണ്ടാഴ്ചയ്ക്കുശേഷം അധ്യാപകനെ കോവിഡ് ഡ്യൂട്ടിക്കു നിയോഗിച്ചു സർക്കാർ. ഉത്തർപ്രദേശിലെ മുസഫർനഗറിലാണു സംഭവം.
കോവിഡ് ബാധയെത്തുടർന്നു രണ്ടാഴ്ച മുന്പു മരിച്ച സർക്കാർ സ്കൂൾ അധ്യാപകൻ ഖാൻജഹാൻപുർ സ്വദേശി നന്ദ് കിഷോറിനെയാണു കളക്ടറുടെ ഓഫീസിൽ ഡ്യൂട്ടിക്കു നിയോഗിച്ചത്. ഇയാളുടെ മരണം ഔദ്യോഗിക കണക്കിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ മാസം പത്തുമുതൽ കളക്ടറേറ്റ് ഡ്യൂട്ടിക്കുള്ള പട്ടിക നന്ദ് കിഷോറിന്റെ പേര് ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചതോടെയാണ് ഈ വിവരം പുറത്താകുന്നത്.