ലീല കൃഷ്ണൻ നായർ അന്തരിച്ചു
Monday, May 17, 2021 12:23 AM IST
മുംബൈ: ലീല ഗ്രൂപ്പ് ചെയർമാൻ ക്യാപ്റ്റൻ കൃഷ്ണൻനായരുടെ ഭാര്യ ലീല കൃഷ്ണൻ നായർ(90) അന്തരിച്ചു. ഇന്നലെ രാവിലെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നരമാസമായി ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. എൻഎംസിസി മുൻ പ്രസിഡന്റ് പരേതായ എ.കെ. നായരുടെ മകളാണു ലീല.