സുമിത്ര ഭാവെ അന്തരിച്ചു
Tuesday, April 20, 2021 12:02 AM IST
പൂന: പ്രമുഖ മറാഠി സിനിമാ സംവിധായികയും എഴുത്തുകാരിയുമായ സുമിത്ര ഭാവെ(78) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടർന്ന് രണ്ടുമാസമായി ചികിത്സയിലായിരുന്നു.
35 വർഷത്തോളം ഭാവേയ്ക്കൊപ്പമുണ്ടായിരുന്ന മറാഠി സംവിധായകൻ സൂക്താങ്കർ ആണ് മരണവിവരം ലോകത്തെ അറിയിച്ചത്. സിനിമകൾക്കും ഡോക്യുമെന്ററികൾക്കും നിരവധി ദേശീയ പുരസ്കാരങ്ങൾ നേടിയുള്ള സുമിത്ര, പൂന കർവെ ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപികയും വാർത്താ അവതാരകയുമായി പ്രവർത്തിച്ചിട്ടുണ്ട്.
ചേരിയിലെ സ്ത്രീയെ കേന്ദ്രകഥാപാത്രമാക്കി സുമിത്ര സംവിധാനം ചെയ്ത ബായി എന്ന ചിത്രത്തിന് നിരവധി ദേശീയ അവാർഡുകൾ ലഭിച്ചു. 1995ൽ സുമിത്രയും സൂക്താങ്കറും ചേർന്ന് ഒരുക്കിയ ഡോഘി എന്ന സിനിമയ്ക്ക് ദേശീയ അവാർഡ് ലഭിച്ചു.