യുപിയിലെ നഗരങ്ങളിൽ ഒരാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നു ഹൈക്കോടതി
Tuesday, April 20, 2021 12:02 AM IST
അലാഹാബാദ്: യുപിയിൽ കോവിഡ് വ്യാപനം നിയന്ത്രണാതീതമായ പശ്ചാത്തലത്തിൽ ലക്നോ, അലാഹാബാദ്, കാൺപുർ നഗർ, വാരാണസി, ഗോരഖ്പുർ എന്നീ നഗരങ്ങളിൽ ഒരാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നു അലാഹാബാദ് ഹൈക്കോടതി ഉത്തരവിട്ടു. പൊതുതാത്പര്യ ഹർജിയിൽ ജസ്റ്റീസുമാരായ സിദ്ധാർഥ് വർമ, അജിത്കുമാർ എന്നിവരാണ് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ഉത്തരവിട്ടത്.
കോവിഡ് വ്യാപനം തടയാൻ സംസ്ഥാന സർക്കാർ നിരവധി നടപടികളെടുത്തിട്ടുണ്ടെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി നവ്നീത് സെഘാൾ പറഞ്ഞു. അതേസമയം, ജീവനുകൾ രക്ഷിക്കുന്നതിനൊപ്പം ഉപജീവനമാർഗം സംരക്ഷിക്കേണ്ടതും പ്രധാനമാണെന്നും സെഘാൾ കൂട്ടി ച്ചേർത്തു.