തമിഴ്നാട്ടിൽ രാത്രികാല കർഫ്യു, ഞായറാഴ്ച ലോക്ക്ഡൗൺ
Sunday, April 18, 2021 11:55 PM IST
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായതോടെ തമിഴ്നാട്ടിൽ രാത്രി പത്തു മുതൽ വെളുപ്പിനു നാലു വരെ കർഫ്യുവും ഞായറാഴ്ചകളിൽ സന്പൂർണ ലോക്ക്ഡൗണും ഏർപ്പെടുത്തി. നാളെ പ്രാബല്യത്തിൽ വരും. മേയ് മൂന്നു മുതൽ 21 വരെ നിശ്ചയിച്ചിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു. കർഫ്യു സമയത്ത് ഓട്ടോറിക്ഷകളും ടാക്സികളും സ്വകാര്യ വാഹനങ്ങളും ഓടാൻ അനുവദിക്കില്ല.
തമിഴ്നാട്ടിൽ ഇന്നലെ കോവിഡ് പോസിറ്റീവ് കേസുകൾ 10,723 ആണ്. 24 മണിക്കൂറിനിടെ 42 പേർ മരിച്ചു. ആകെ മരണം 13,113. സംസ്ഥാനത്ത് 70,391 പേരാണു ചികിത്സയിലുള്ളത്.