പരാതി കേൾക്കാത്ത ഉദ്യോഗസ്ഥരെ തല്ലണമെന്നു കേന്ദ്ര മന്ത്രി
Monday, March 8, 2021 12:32 AM IST
ന്യൂഡൽഹി: ജനങ്ങളുടെ പരാതികൾ അവഗണിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ വടിയെടുത്ത് അടിക്കണമെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. ബിഹാറിൽ ബെഗുസരായിൽ പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്പോഴായിരുന്നു മന്ത്രിയുടെ വിവാദപരാമർശം.