ജി-7 ഉച്ചകോടി: മോദിക്കു ക്ഷണം
Monday, January 18, 2021 12:31 AM IST
ന്യൂഡൽഹി: ബ്രിട്ടനിലെ കോണ്‍വാൾ മേഖലയിൽ നടക്കുന്ന ജി-ഏഴ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ഷണം. ജൂണിലാണ് സമ്മേളനം. സമ്മേളനത്തിനു മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സൻ ഇന്ത്യ സന്ദർശിക്കും. യുകെയിൽ ജനിതക മാറ്റം വന്ന കോവിഡ് വൈറസ് കണ്ടെത്തിയതിനു പിന്നാലെ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെത്തുടർന്ന് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി ആയുള്ള ഇന്ത്യ സന്ദർശനം ബോറിസ് ജോണ്സൻ റദ്ദാക്കിയിരുന്നു.
ബ്രിട്ടൻ, ജർമനി, കാനഡ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, അമേരിക്ക രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെടുന്നതാണ് ജി-7രാജ്യങ്ങൾ.