നാഗ് മിസൈൽ അവസാനഘട്ട പരീക്ഷണം വിജയം
Friday, October 23, 2020 12:05 AM IST
ന്യൂഡൽഹി: മൂന്നാം തലമുറയിൽ പെട്ട ടാങ്ക് വേധ മിസൈൽ നാഗിന്റെ അവസാനഘട്ട പരീക്ഷണം രാജസ്ഥാനിലെ പൊഖ്റാനിൽ വിജയകരമായി നടത്തി. പകലും രാത്രിയും ശത്രുവിന്റെ യുദ്ധടാങ്കുകളെ തകർക്കാൻ ശേഷിയുള്ള മിസൈൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് വികസിപ്പിച്ചത്.
വ്യാഴാഴ്ച രാവിലെ 6.45ന് പൊഖ്റാൻ റേഞ്ചിലാണ് മിസൈൽ പരീക്ഷണം നടന്നത്. സൈന്യത്തിന്റെ ആയുധശേഖരത്തിന്റെ ഭാഗമാകുന്ന മിസൈൽ പൊതുമേഖലാ കന്പനിയായി ഭാരത് ഡൈനാമിക്സ് ലിമിറ്റഡും (ബിഡിഎൽ) മിസൈൽ കാരിയർ നമിക മേഡക്കിലെ ഓർഡനൻസ് ഫാക്ടറിയും നിർമിക്കുമെന്ന് ഡിആർഡിഒ അഭിനന്ദിച്ചു.