ഹിന്ദു ജാഗ്രൺ മഞ്ച് പ്രവർത്തകനു കുത്തേറ്റു
Monday, October 19, 2020 12:37 AM IST
ബുലന്ദ്ഷഹർ: യുപിയിൽ ഹിന്ദു ജാഗ്രൺ മഞ്ച് പ്രവർത്തകൻ രാഹുലിനു കുത്തേറ്റു. കാകോദ് സിറ്റി കൗൺസിൽ അംഗം നഫീസും രണ്ടു കൂട്ടാളികളുമാണ് ആക്രമണത്തിനു പിന്നിൽ. സാമുദായിക സംഘർഷം കണക്കിലെടുത്ത് പ്രദേശത്ത് പ്രൊവിൻഷൽ ആംഡ് കോൺസ്റ്റാബുലറി(പിഎസി) സേനാംഗങ്ങളെ വിന്യസിച്ചു.
ശനിയാഴ്ച രാത്രി മാർക്കറ്റിൽനിന്നു മടങ്ങവെ നഫീസുമായി വാക്കുതർക്കമുണ്ടായി. തുടർന്നായിരുന്നു കത്തിക്കുത്തുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ നോയിഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഫീസിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടാളികൾ ഒളിവിലാണ്.