പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനർനിർണയിക്കും: പ്രധാനമന്ത്രി
Saturday, October 17, 2020 1:47 AM IST
ന്യൂഡൽഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം പുനർനിർണയിക്കുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിന സന്ദേശത്തിലും മോദി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പെണ്മക്കളുടെ വിവാഹ പ്രായം തീരുമാനിക്കുന്നതിനുള്ള ചർച്ച പുരോഗമിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വനിതകൾ തനിക്ക് കത്തെഴുതുന്നുണ്ട്. ഇതു സംബന്ധിച്ച റിപ്പോർട്ട് വന്നാൽ ഉടൻ സർക്കാർ നടപടിയെടുക്കുമെന്നും മോദി പറഞ്ഞു.