മൂന്ന് ഇന്ത്യൻ നിർമിത കോവിഡ് വാക്സിനുകൾകൂടി പരീക്ഷണത്തിന്
Sunday, September 27, 2020 12:16 AM IST
ന്യൂഡൽഹി: മൂന്ന് ഇന്ത്യൻ നിർമിത കോവിഡ് വാക്സിനുകൾ കൂടി മനുഷ്യരിലെ പരീക്ഷണ ഘട്ടത്തിനു തയാറായി. ജെന്നോവ ബയോ ഫാർമസ്യൂട്ടിക്കൽസ്, ബയോളജിക്കൽ ഇ, ഭാരത് ബയോടെക് എന്നീ വാക്സിൻ നിർമാതാക്കളാണ് ക്ലിനിക്കൽ പരീക്ഷണത്തിലേക്കു കടക്കുന്നത്. നിലവിൽ ക്ലിനിക്കൽ ഘട്ട പരീക്ഷണത്തിലുള്ള രണ്ടു വാക്സിനുകളിൽ ഒന്നും ഭാരത് ബയോടെക്കിന്റേതാണ്. മറ്റൊന്ന് സൈഡസ് കാഡില്ലയുടെയും.
പരീക്ഷണം വിവിധ ഘട്ടങ്ങളിലെത്തി. അതിൽ മൂന്നെണ്ണം ക്ലിനിക്കൽ പരീക്ഷണത്തിനു മുന്പുള്ള കടന്പകൾ പൂർത്തിയാക്കി. ഇവ ഉടൻ മനുഷ്യരിൽ പരീക്ഷിക്കുമെന്ന് രാജ്യത്തെ വാക്സിൻ നിർമാണം ഏകോപിപ്പിക്കുന്ന ബയോടെക്നോളജി വിഭാഗം സെക്രട്ടറി ഡോ. രേണു സ്വരൂപ് പറഞ്ഞു. റഷ്യൻ വാക്സിനുമായി ബന്ധപ്പെട്ട ചർച്ചകളും സർക്കാർതലത്തിൽ നടക്കുന്നുണ്ടെന്ന് അവർ വ്യക്തമാക്കി.