കർണാടകത്തിൽ ആദിത്യക്കെതിരേ നോട്ടീസ്
Wednesday, September 23, 2020 12:01 AM IST
ബെംഗളൂരു: കന്നട സിനിമാ മേഖലയിലെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന സെൻട്രൽ ക്രൈംബ്രാഞ്ച് വിഭാഗം മുൻമന്ത്രി പരേതനായ ജീവരാജ് ആല്‍വയുടെ മകൻ ആദിത്യക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഒളിവിൽ കഴിയുന്ന ഇയാൾ രാജ്യംവിടാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് ഈ നീക്കം. ഇതിനിടെ, മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് സമാന്തര അന്വേഷണം നടത്തുന്ന ഇന്റേണൽ സെക്യൂരിറ്റി ഡിവിഷൻ സിനിമാ, ടിവി, കായിക മേഖലകളുമായി ബന്ധപ്പെട്ട 67 പേർക്ക് ചോദ്യംചെയ്യലിനു ഹാജരാകാൻ നോട്ടീസ് അയച്ചു.
മയക്കുമരുന്ന് കടത്തിയതിനും ഉപയോഗിച്ചതിനും കേസ് നേരിടുന്ന കൊറിയോഗ്രാഫർ കിഷോർ അമാൻ ഷെട്ടിയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന അസ്ക എന്ന യുവതിയെ മണിപ്പൂരിൽ ഇന്നലെ അറസ്റ്റ് ചെയ്തു.