ഭീവണ്ടി ദുരന്തം: മരണം 25 ആയി
Wednesday, September 23, 2020 12:01 AM IST
മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ കെട്ടിടം തകർന്നു മരിച്ചവരുടെ എണ്ണം 25 ആയി. തിങ്കളാഴ്ച അർധരാത്രിയോടെ 12 മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. അപകടത്തിൽ മരിച്ചവരിൽ 11 കുട്ടികൾ ഉൾപ്പെടുന്നു .ഇവർ രണ്ടിനും 11നും ഇടയിൽ പ്രായം ഉള്ളവരാണ്. 43 വർഷം പഴക്കമുള്ള കെട്ടിടം തിങ്കളാഴ്ച പുലർച്ചെയാണു തകർന്നുവീണത്. 40 ഫ്ലാറ്റുകൾ ഉൾപ്പെടുന്ന കെട്ടിടത്തിൽ 150 പേരായിരുന്നു താമസിച്ചിരുന്നത്.