പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവയ്ക്കാൻ മാധ്യമങ്ങൾക്ക് അധികാരമില്ല: സുപ്രീം കോടതി
Saturday, September 19, 2020 12:31 AM IST
ന്യൂഡൽഹി: ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവയ്ക്കാൻ മാധ്യമങ്ങൾക്ക് അധികാരമില്ലെന്നു സുപ്രീം കോടതി. എന്നിരുന്നാലും മാധ്യമങ്ങളെ നിരീക്ഷിക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും മാധ്യമങ്ങൾ സ്വയം നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയ
ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്, ഇതു സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ നാഷണൽ ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനോടു നിർദേശിച്ചു. സിവിൽ സർവീസിൽ മുസ്ലിംകളുടെ നുഴഞ്ഞുകയറ്റമാണെന്ന് ആരോപിക്കുന്ന സുദർശൻ ടിവിയുടെ ബിന്ദാസ് ബോൽ എന്ന പരിപാടിക്ക് വിലക്കേർപ്പെടുത്തിയ കേസിലാണു നിരീക്ഷണം.