ആന്ധ്രയിൽ ഇന്നലെ പതിനായിരത്തോളം രോഗികൾ
Friday, August 14, 2020 12:13 AM IST
അമരാവതി: ആന്ധ്രപ്രദേശിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 9996 പേർക്ക്. ആകെ രോഗികൾ 2,64,142. ഇന്നലെ 82 പേർകൂടി മരിച്ചതോടെ ആകെ മരണം 2378 ആയി. 90,840 പേരാണു സംസ്ഥാനത്തു ചികിത്സയിലുള്ളത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ എല്ലാ ദിവസവും ഈസ്റ്റ് ഗോദാവരി ജില്ലയാണു മുന്നിൽ. ഇന്നലെ 1504 പേർക്കു രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ ജനസംഖ്യ 55 ലക്ഷമാണ്.