അയോധ്യയിൽ മോസ്ക് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കില്ലെന്നു യോഗി ആദിത്യനാഥ്
Saturday, August 8, 2020 12:40 AM IST
ലക്നോ: അയോധ്യയിൽ മോസ്ക് നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കില്ലെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു യോഗിയും ഹിന്ദുവും എന്ന നിലയിൽ തനിക്ക് മോസ്കിന്റെ ഉദ്ഘാടനത്തിനു പോകാനാവില്ലെന്നാണ് ആദിത്യനാഥിന്റെ നിലപാട്.
മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സമാജ്വാദി പാർട്ടി രംഗത്തെത്തി. സത്യപ്രതിജ്ഞാലംഘനം നടത്തിയ യോഗി ആദിത്യനാഥ് മാപ്പുപറയണമെന്ന് എസ്പി വക്താവ് പവൻ പാണ്ഡെ ആവശ്യപ്പെട്ടു. അതേസമയം, ആദിത്യനാഥിന്റെ പ്രസ്താവനയോടു പ്രതികരിക്കാൻ കോൺഗ്രസ് തയാറായില്ല.