വികാസ് ദുബെ സമാജ്വാദി പാർട്ടിക്കാരനാണെന്ന് അമ്മ
Friday, July 10, 2020 12:38 AM IST
ലക്നോ: കൊടും കുറ്റവാളി വികാസ് ദുബെ സമാജ്വാദി പാർട്ടിക്കാരനാണെന്ന് അമ്മ സരളാ ദേവി. ദുബെയെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അവർ.
എന്നാൽ സമാജ്വാദി പാർട്ടി ഇതു തള്ളി. ദുബെയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്പി വക്താവ് പറഞ്ഞു. തന്നെ രണ്ടു ബിജെപി എംഎൽഎമാർ സഹായിച്ചിട്ടുണ്ടെന്നു 2017ൽ വികാസ് ദുബെ പറയുന്ന വിഡീയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.