സുമലതയ്ക്കു കോവിഡ്
Tuesday, July 7, 2020 12:35 AM IST
ബംഗളൂരു: ചലച്ചിത്രതാരവും കർണാടകയിലെ മാണ്ഡ്യയിൽനിന്നു ലോക്സഭാംഗവുമായ സുമലത അംബരീഷിനു കോവിഡ് സ്ഥിരീകരിച്ചു. സുമലതതന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ചയായിരുന്നു സുമലത കോവിഡ് പരിശോധനയ്ക്കു വിധേയയായത്.
കർണാടകയിലെ കോൺഗ്രസ് എംഎൽഎ ഡോ. എച്ച്.ഡി. രംഗനാഥിനു കോവിഡ് സ്ഥിരീകരിച്ചു. തുമകുരു ജില്ലയിലെ കുനിഗൽ മണ്ഡലത്തെയാണ് മെഡിക്കൽ ഡോക്ടറായ രംഗനാഥ് പ്രതിനിധീകരിക്കുന്നത്.